Section

malabari-logo-mobile

പരീക്ഷാഭവനിലേക്ക് എസ്എഫ്‌ഐ മാര്‍ച്ച്

HIGHLIGHTS : SFI march to the pareekshabhavan

തേഞ്ഞിപ്പലം: നാലാം സെമസ്റ്റര്‍ ബിരുദ ഫലപ്രഖ്യാപനത്തിലെ അപാകം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കലിക്കറ്റ് സര്‍വകലാശാല പരീക്ഷാഭവനിലേക്ക് എസ്എഫ്‌ഐ മാര്‍ച്ച് നടത്തി. പരീക്ഷക്ക് ഹാജരായവര്‍ക്ക് ആബ്‌സന്റ് കാണിക്കുകയും ഫലം തടയുകയുംചെയ്ത സര്‍വകലാശാല നടപടിയ്ക്ക്െതിരെയായിരു്‌നു പ്രതിഷേധം.

പരാതികള്‍ 10 ദിവസത്തിനകം പരിഹരിക്കുമെന്ന് എസ്എഫ്ഐ നേതാക്കളുമായുള്ള ചര്‍ച്ചയില്‍ അധികൃതര്‍ അറിയിച്ചു. കൂട്ടത്തോല്‍വി, ചോദ്യപേപ്പര്‍ മാറിനല്‍കല്‍ എന്നീ പരാതികളില്‍ അതത് അക്കാദമിക് ബോഡികളുടെ ഉപദേശംതേടി സമയബന്ധിതമായി തുടര്‍നടപടിയെടുക്കും. യുജി പ്രോഗ്രാമുകളുടെ ഒന്നാം സെമസ്റ്റര്‍ മലയാളം ഉള്‍പ്പെടെയുള്ള പരീക്ഷാഫലങ്ങള്‍ ഉടന്‍ പ്രസിദ്ധീകരിക്കും. പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സി സി ബാബു, സിന്‍ഡിക്കറ്റംഗം ഡോ. എം മനോഹരന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

sameeksha-malabarinews

മാര്‍ച്ച് എസ്എഫ്ഐ ജില്ലാ സെക്രട്ടറി കെ എ സക്കീര്‍ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് ഇ അഫ്‌സല്‍ അധ്യക്ഷനായി. സി എച്ച് അമല്‍ സംസാരിച്ചു. എം സജാദ് സ്വാഗതവും ടി വി ഷെബീബ് നന്ദിയും പറഞ്ഞു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!