മോട്ടോർ വാഹന വകുപ്പ് ജീവനക്കാർ പണിമുടക്കി

തിരൂരങ്ങാടി: അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ – മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ തസ്തികയിലേക്ക്‌  വകുപ്പിലെ ക്ലാർക്കുമാർക്കു പ്രൊമോഷൻ നൽകി ജോയിന്റ് ആർടിഒ ആയി നിയമിക്കുന്ന സ്ഥാനക്കയറ്റ രീതിയിൽ പ്രതിഷേധിച്ചും , സേഫ് കേരളക്ക് അടിസ്ഥാന സൗകര്യമൊരുക്കാത്തതിലും, മറ്റ് ആവശ്യങ്ങൾ ഉന്നയിച്ചും മോട്ടോർ വാഹന വകുപ്പിൽ പണിമുടക്ക്.

കേരള അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടേഴ്സ് അസോസിയേഷൻ, കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ടെക്നിക്കൽ എക്സിക്യൂട്ടീവ് വിഭാഗം ഉദ്യോഗസ്ഥരാണു ബുധനാഴ്ച പണിമുടക്കിൽ പങ്കെടുത്തത്. സാങ്കേതിക പരിജ്ഞാനമുള്ള ഉദ്യോഗാർഥികളെ മാത്രമേ ഈ തസ്തികകളിൽ നിയമിക്കാവൂ എന്ന് ഡിപ്പാർട്മെന്റ് പ്രൊമോഷൻ കമ്മിറ്റിയും ശമ്പള പരിഷ്കരണ കമ്മീഷനും സുപ്രീം കോടതി സമിതിയും ശുപാർശ ചെയ്തിട്ടും സർക്കാർ കണ്ടില്ലെന്നു നടിക്കുന്നതായാണ് ആരോപണം.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •