മന്ത്രി കെടി ജലീലിനെ എന്‍ ഐ എ ചോദ്യം ചെയ്യുന്നു

കൊച്ചി : സ്വര്‍ണ്ണക്കടത്തുകേസുമായി ബന്ധപ്പെട്ട്‌ ഉന്നത വിദ്യാഭ്യാസ, വഖഫ്‌ മന്ത്രി കെ.ടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ എന്‍ഐഎ ഓഫീസിലാണ്‌ ചോദ്യം ചെയ്യല്‍.

ഇതിനായി മന്ത്രി കെ.ടി ജലീല്‍ വ്യാഴാഴ്‌ച രാവിലെ ആറുമണിക്ക്‌ എന്‍ഐഎ ഓഫീസിലെത്തി.
മന്ത്രി എത്തിയത്‌ സിപിഎമ്മിന്റെ നേതാവിന്റെ സ്വകാര്യ കാറിലാണ്‌. എന്‍ഐഎ ഓഫീസിന്‌ മുന്നില്‍ കനത്ത‌ പോലീസ്‌ സന്നാഹമുണ്ട്‌.

മന്ത്രിയെ കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ ചോദ്യം ചെയ്‌തിരുന്നു.

Share news
 • 3
 •  
 •  
 •  
 •  
 •  
 • 3
 •  
 •  
 •  
 •  
 •