ദില്ലി:കാന്‍സര്‍ മാറുമെന്ന് വിശ്വാസത്തില്‍ അമ്മ അഞ്ച് വയസുകാരനെ ഗംഗയില്‍ മുക്കിക്കൊന്നു. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് സംഭവം. കുഞ്ഞിനെ അഞ്ച് മിനിറ്റിലധികം ഗംഗ നദിയില്‍ മുക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവത്തില്‍ കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ചയാണ് ദില്ലിയില്‍ നിന്നുള്ള കുടുംബം 5 വയസ്സുള്ള കുട്ടിയുമായി ഹര്‍ കി പൗരിയില്‍ എത്തിയത്. കുട്ടിയെ കുളിപ്പിക്കാനെന്ന രീതിയില്‍ ഗംഗയിലെത്തിച്ച അമ്മ കുട്ടിയെ മുക്കിക്കൊല്ലുകയായിരുന്നു.
കണ്ടുനിന്നവര്‍ കുട്ടിയെ വെള്ളത്തില്‍ നിന്ന് മാറ്റാന്‍ ആവശ്യപ്പെടുന്നതും കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.
അതേസമയം സംഭവത്തെകുറിച്ച് വിവരം ലഭിച്ചയുടന്‍ പൊലീസ് സ്ഥലത്തെത്തി കുട്ടിയെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




