പത്തുവയസുകാരനെ ചായപ്പാത്രം ചൂടാക്കി പൊള്ളിച്ച് അമ്മ;ഫോണ്‍വിളിക്കിടെ ശല്യപ്പെടുത്തിയതിനത്രെ ക്രൂരത

കാസര്‍കോട്:കാസര്‍കോട് പള്ളിക്കരയില്‍ ഫോണ്‍വിളിക്കിടെ ശല്യപ്പെടുത്തിയതിന് ചായപ്പാത്രം ചൂടാക്കി മകന്റെ ദേഹം പൊള്ളിച്ച് അമ്മയുടെ ക്രൂരത. വീഡിയോ കോള്‍ ചോദ്യം ചെയ്ത പത്ത് വയസുകാരനെ പൊള്ളിച്ചെന്നാണ് കുട്ടിയുടെ അച്ഛനായ പള്ളിക്കര കീക്കാം സ്വദേശി ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ ബേക്കല്‍ പോലീസ് കേസെടുത്തു. BNS 118(1), ജുവൈനല്‍ ജസ്റ്റിസ് ആക്റ്റ് 75 എന്നീ വകുപ്പുകള്‍ പ്രകരാമാണ് കേസെടുത്തിരിക്കുന്നത്. കുട്ടിയെ പൊള്ളിച്ച ശേഷം യുവതിയെ കാണാതായെന്നും പരാതിയുണ്ട്. സംഭവത്തില്‍ ചൈല്‍ഡ് ലൈനും കേസെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top