ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിച്ചു

പത്തനംതിട്ട : ശബരിമല സന്നിധാനത്ത് ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനമായി. തിങ്കള്‍ മുതല്‍ വെള്ളി വരെ 2000 പേരെയും ശനി,ഞായര്‍ ദിവസങ്ങളില്‍ 3000 പേരെയുമാണ് അനുവദിക്കുക.

ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഇന്ന് ഉച്ചക്ക് 12 മണിമുതല്‍ ആരംഭിക്കും. ബുക്കിംഗ്
www.sabarimalaonline.org  വെബ്‌സൈറ്റ് വഴിയാണ്. സന്നിധാനത്തും പമ്പയിലും ആന്റിജന്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. നിലയ്ക്കലില്‍ എത്തുമ്പോള്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

സേവനം കഴിഞ്ഞിറങ്ങിയ 17 പേര്‍ക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നതിനാല്‍ കൂടുതല്‍ നിയന്ത്രണത്തോടു കൂടിയാവും ദര്‍ശനം അനുവദിക്കുക.

 

Share news
error: Content is protected !!
Scroll to Top