തിരൂരില്‍ യുവാവിന് നേരെ സദാചാര ഗുണ്ടാ ആക്രമണം

തിരൂര്‍: തലക്കടത്തൂര്‍ അരീക്കാട് യുവാവിന് നേരെ സദാചാര ഗുണ്ടാ ആക്രമണം. വാണിയന്നൂര്‍ തടത്തില്‍ മുഹമ്മദിന്റെ മകന്‍ സല്‍മാനുല്‍ ഹാരിസ് (23) ന് നേരെയാണ് യുവാക്കള്‍ സംഘടിതമായെത്തി അക്രമം നടത്തിയത്.

കഴിഞ്ഞ 17 ന് തന്റെ സ്‌കൂട്ടറില്‍ പോകുന്നതിനിടെ തടഞ്ഞ് വെച്ചാണ് വടികൊണ്ട് അടിച്ചും, ചവിട്ടിയും അക്രമിച്ചത്. പെണ്‍കുട്ടിക്ക് ഫോണ്‍ ചെയ്തു എന്ന വിഷയമാണ് അക്രമികള്‍ ഉന്നയിക്കുന്നത്. അക്രമത്തിനിരയായി വീട്ടിലെത്തി അവശനിലയില്‍ മകനെ കണ്ട ഉമ്മ കാര്യം അന്വേഷിച്ചിട്ടും വിവരങ്ങള്‍ പറഞ്ഞില്ല. സോഷ്യല്‍ മീഡിയകളില്‍ അക്രമം നടത്തുന്നത് കാണാനിടയായതോടെയാണ് വീട്ടുകാര്‍ വിവരം അറിയുന്നത്. കൂടുതല്‍ അവശനായതോടെ തിരൂര്‍ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

മകനെ അക്രമിച്ചവര്‍ക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് മാതാവ് സുഹറ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

 

Share news
error: Content is protected !!
Scroll to Top