തേഞ്ഞിപ്പലം: മൂന്നിയൂര്‍ എംഎച്ച്എസ്എസ് സ്‌കൂളിലെ പ്രധാന അധ്യാപിക സുധയുടെ വീട്ടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ ചൊവ്വാഴ്ച രാത്രി അജ്ഞാതര്‍ കത്തിച്ചു. ഇവര്‍ താമസിക്കുന്ന ചെനക്കലങ്ങാടിയിലെ വാടകകാര്‍ട്ടേഴ്‌സിന് മുന്നില്‍ നിര്‍ത്തിയിട്ടതായിരുന്നു കാര്‍. ഇന്നലെ മരിച്ച ഈ സ്‌കൂളിലെ അധ്യപകനായ അനീഷിനെതിരെ അച്ചടക്കനടപടിക്ക് കാരണമായ കേസില്‍ സാക്ഷിയായിരുന്നു ഇവര്‍. ഇതാകാം കാര്‍കത്തിക്കലിന് പിന്നിലെന്ന് പോലീസ് കരുതുന്നു.
്അധ്യാപകന്റെ മരണവാര്‍ത്തയറിഞ്ഞ് ഇവര്‍ വീടുപൂട്ടി കുടുംബസമേതം ബാംഗ്ലൂരിലേക്ക് പോയിരിക്കുകയാണ്. സംഭവത്തില്‍ തേഞ്ഞിപ്പലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




