കൊച്ചി: ബാറുടമകള്‍ സര്‍ക്കാരിന്റെ മദ്യ നയത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. മദ്യനയം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബാറുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനത്തില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മദ്യകച്ചവടം മൗലികാവകാശമല്ല. മദ്യനിരോധനം ധൃതിപിടിച്ചെടുത്ത തീരുമാനമല്ലെന്നും യുഡിഎഫ് പ്രകടന പത്രികയില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു.
പുതിയ മദ്യനയത്തിലൂടെ ലക്ഷ്യമിടുന്നത് ഘട്ടം ഘട്ടം ആയിട്ടുള്ള മദ്യനിരോധനം ആണെന്ന് അഡ്വ. ജനറല്‍ കെ പി ദണ്ഡപാണി കോടതിയില്‍ വാദിച്ചു.
ഹൈക്കോടതിയുടെ ഈ വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകുമെന്ന് ബാറുടമകള്‍ അറിയിച്ചു.




