HIGHLIGHTS : momo chutney recipe
മോമോ ചട്ണി
ആവശ്യമായ ചേരുവകള്‍


തക്കാളി – 2 അരിഞ്ഞത്
ഉള്ളി – 1 നന്നായി അരിഞ്ഞത്
വെളുത്തുള്ളി – 2-3 അല്ലി
ഇഞ്ചി അരിഞ്ഞത് – 1 ഇഞ്ച് കഷണം
പച്ചമുളക് അരിഞ്ഞത് – 2-3
മല്ലിയില അരിഞ്ഞത് – 1/2 കപ്പ്
ജീരകം -1/2 ടീസ്പൂണ്‍
കടുക് – 1/2 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി – 1/2 ടീസ്പൂണ്‍
മുളക് പൊടി – 1/2 ടീസ്പൂണ്‍
എണ്ണ – 1 ടേബിള്‍ സ്പൂണ്‍
ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
മോമോ ചട്ണി തയ്യാറാക്കാന്‍ ആദ്യമായി എണ്ണ ചൂടാക്കുക. ചൂടായ എണ്ണയില്‍ ജീരകവും കടുകും ചേര്‍ക്കുക. ശേഷം അതിലേക്ക് അരിഞ്ഞ വെളുത്തുള്ളിയും ഇഞ്ചിയും ചേര്‍ക്കുക. അവ നിറം മാറുന്നത് വരെ ഒരു മിനിറ്റ് വഴറ്റുക.
ചെറുതായി അരിഞ്ഞ ഉള്ളിയും പച്ചമുളകും ചേര്‍ക്കുക. ഉള്ളി നിറം മാറുന്നവരെ വഴറ്റുക, ഏകദേശം 3-4 മിനിറ്റ്.
ശേഷം തക്കാളി ചേര്‍ത്ത് 5 മിനിറ്റ് വേവിക്കുക.
മഞ്ഞള്‍പ്പൊടി,മുളകുപൊടി, പാകത്തിന് ഉപ്പ് എന്നിവ ചേര്‍ക്കുക. നന്നായി മിക്‌സ് ചെയ്തിളക്കി 2-3 മിനിറ്റ് വേവിക്കുക,മസാലകള്‍ ചട്ണിയില്‍ നന്നായ് മിക്‌സ് ആവാന്‍ അനുവദിക്കുക.
തീ ഓഫ് ചെയ്ത് അത് തണുക്കാന്‍ അനുവദിക്കുക. ശേഷം,അത് ഒരു ബ്ലെന്‍ഡറിലോ ഫുഡ് പ്രൊസസറിലോ മാറ്റുക. പുതിയ മല്ലിയില ചേര്‍ക്കുക.ആവശ്യമെങ്കില്‍ അല്‍പ്പം വെള്ളംചേര്‍ത്ത് ബ്ലന്‍ഡ് ചെയ്ത് ചട്ണിയുടെ കണ്‍സിസ്റ്റന്‍സി ആക്കിയെടുക്കുക.ശേഷം സെര്‍വിങ് ബൗളിലേക്ക് മാറ്റുക. ചട്ണി റെഡി
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു