ഷെയര്‍ചാറ്റിലൂടെ പരിചയപ്പെട്ട യുവതിയെ പല സ്ഥലങ്ങളില്‍വെച്ച് പീഡിപ്പിച്ച പ്രതി പിടിയില്‍

മലപ്പുറം:ഷെയര്‍ചാറ്റിലൂടെ പരിചയപ്പെട്ട ഭര്‍തൃമതിയായ യുവതിയെ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച പ്രതി പിടിയിലായി. കൊല്ലം ചവറ മുകുന്ദപുരം സ്വദേശി കോല്ലേത്ത് പുത്തനഴ വീട്ടില്‍ നിസാമുദ്ധീ(39)നാണ് കൊണ്ടോട്ടി പോലീസിന്റെ പിടിയിലായത്.

മലപ്പുറം കൊണ്ടോട്ടിയില്‍ ഒരു കുട്ടിയുടെ അമ്മയായ യുവതിയെ പീഡിപ്പിച്ച് സ്വര്‍ണ്ണവും, പണവും തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഷെയര്‍ ചാറ്റിലൂടെ പരിചയപ്പെട്ട് നിസാമുദ്ധീനുമായി അടുപ്പത്തിലായ യുവതി ഇയാളോടൊപ്പം ഇറങ്ങിപ്പോവുകയായിരുന്നു. യുവതിയെ ബൈക്കില്‍ എറണാംകുളത്ത് എത്തിച്ച ഇയാള്‍ പിന്നീട് ആലപ്പുഴ, കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളില്‍ ലോഡ്ജുകളില്‍ മുറിയെടുത്തായിരുന്നു പീഡനം. ഇതിനിടെ യുവതിയുടെ സ്വര്‍ണ്ണവും പണവും പ്രതി കൈക്കലാക്കി.

യുവതിയുടെ കുടുംബം പരാതി നല്‍കിയതറിഞ്ഞ നിസാമുദ്ധീന്‍ ഏഴാം ദിവസം യുവതിയെ കൊണ്ടോട്ടിയില്‍ ഇറക്കി വിട്ട് രക്ഷപ്പെട്ടു. ഷവര്‍മ ഉണ്ടാക്കുന്ന ജോലിക്കാരനായ ഇയാളെ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷിച്ച് വരികയായിരുന്നു. ഇതിനിടയില്‍ പോലീസ് സാന്നിധ്യം മനസിലാക്കിഇയാള്‍ പല സ്ഥലങ്ങളില്‍ നിന്നും രക്ഷപ്പെട്ടു. തുടര്‍ന്ന് കാസര്‍കോഡ് ചെറുവത്തൂരിലെ ഹോട്ടലില്‍ ജോലി ചെയ്യുന്നുണ്ടെന്ന വിവരമറിഞ്ഞെത്തിയ പോലീസ് ഇയാളെ ഇവിടെ വെച്ച് അറസ്റ്റു ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡു ചെയ്തു.

 

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top