മോഹനന്‍ വൈദ്യര്‍ക്കെതിരെ ഡിജിപിക്ക് പരാതി

തിരുവനന്തപുരം:പാരിപ്പള്ളിയില്‍ ജനകീയ നാട്ടുവൈദ്യശാല എന്ന പേരില്‍ ചികിത്സ നടത്തുന്ന ചേര്‍ത്തല സ്വദേശി മോഹനന്‍ വൈദ്യര്‍ക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. ആരോഗ്യമന്ത്രി കെകെ ശൈലജയുടെ നിര്‍ദേശപ്രകാരം ട്രാവര്‍കൂര്‍ കൊച്ചിന്‍ മൊഡിക്കല്‍ കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍ ആണ് പരാതി നല്‍കിയത്.

തെറ്റിദ്ധാരണജനകമായ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ കൗണ്‍സിലിന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ഇതിന്റെ അടിസ്ഥാനത്തില്‍ കൗണ്‍സിലിന്റെ അച്ചടക്കസമിതി നടത്തിയ പരിശോധനയില്‍ ഇദേഹം നടത്തുന്നത് വ്യാജചികിത്സയാണെന്ന് കണ്ടെത്തി. വൈദ്യശാല ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല.

Share news
error: Content is protected !!
Scroll to Top