മൊഫിയ പര്‍വീണിന്റെ മരണം;സിഐ സുധീറിനെ സ്ഥലംമാറ്റി

കൊച്ചി: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയ ശേഷം മൊഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ ആലുവ സിഐ സി എല്‍ സുധീറിനെ സ്ഥലം മാറ്റി.ഡിഐജി തലത്തില്‍ നടന്ന ചര്‍ച്ചയിലാണ് ധാരണയായത്.

സിഐയെ സസ്‌പെന്‍ഡ് ചെയ്യാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ആലുവ പോലീസ് സ്‌റ്റേഷനുമുന്നില്‍ പ്രതിഷേധ പ്രവര്‍ത്തകര്‍ സിഐയുടെ കോലം കത്തിച്ചു.

മൊഫിയയുടെ ആത്മഹത്യയില്‍ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. നാലാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ആലുവ റൂറല്‍ എസ്പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇതിനിടെ മൊഫിയ പര്‍വീണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സുഹൈലും മാതാപിതാക്കളും ഇന്ന് പുലര്‍ച്ചെ ബന്ധുവീട്ടില്‍ വെച്ച് അറസ്റ്റിലായരിക്കുന്നു.

Share news
error: Content is protected !!
Scroll to Top