HIGHLIGHTS : Mobile phone theft on train; Suspect arrested

പാലക്കാട് : ട്രെയിനിൽ യാത്രക്കാരന്റെ മൊബൈൽ മോഷ്ടിച്ച പ്രതി പിടിയിൽ. തൃശൂർ ഇരിങ്ങാലക്കുട സ്വദേശി യു വിജീഷിനെയാണ് (35) പാലക്കാട് റെയിൽവേ പൊലീസ് പിടികൂടിയത്. വ്യാഴം പുലർച്ചെ പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ എത്തിയ ദിബ്രുഗഡ് എക്സ്പ്രസിലാണ് മോഷണം നടന്നത്.
എറണാകുളത്തുനിന്ന് അസമിലേക്ക് പോകുന്ന ദുബ്രി സ്വദേശിയായ അതിഥിത്തൊഴിലാളി ഹാഫിസുൽ റഹ്മാൻ്റെ മൊബൈലാണ് മോഷ്ടിച്ചത്. തുടർന്ന് ഇയാൾ ആർപിഎഫിന് പരാതി നൽകി. ഉടൻ ആർപിഎഫും റെയിൽവേ പൊലീസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വിജീഷ് തൃശൂർ, എറണാകുളം ജില്ലകളിൽ പത്തോളം മോഷണക്കേസുകളിൽ പ്രതിയാണ്.
ട്രെയിനുകളിൽ കൂടുതൽ മോഷണങ്ങൾ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. റെയിൽവേ പൊലീസ് സബ് ഇൻസ്പെക്ടർമാരായ കെ ജെ പ്രവീൺ, ജയശങ്കർ എസ്‌സിപിഒ മാരായ രജീഷ് മോഹൻദാസ്, ഫെബിൻ ജോസ് എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു


