HIGHLIGHTS : "MK Haji Biography" book launch poster released
തിരൂരങ്ങാടി: ജനുവരി 24 വെള്ളിയാഴ്ച ഡോ. ശശി തരൂർ പ്രകാശനം നിർവഹിക്കുന്ന എം കെ ഹാജി പുസ്തക പ്രകാശന പരിപാടിയുടെ പോസ്റ്റർ റിലീസ് ചെയ്തു.
യതീംഖാന ഓഡിറ്റോറിയത്തിൽ ചേർന്ന പ്രചരണ കമ്മിറ്റി യോഗത്തിൽ വിവിധ പ്രചരണ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു, പ്രോമോ വീഡിയോ, ക്ഷണ കത്ത്, പോസ്റ്റർ തുടങ്ങിയവ സംബന്ധിച്ച പ്രവർത്തനങ്ങൾ പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ഇക്ബാൽ കല്ലുങലും
സ്റ്റേജ്, സൗണ്ട്, പ്രോഗ്രാം സംബന്ധിച്ച പ്രവർത്തനങ്ങൾ സി എച് അബൂബക്കർ സിദ്ദിക്കും വിശദീകരിച്ചു.
യോഗം മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം ഉദ്ഘാടനം ചെയ്തു, മുനിസിപ്പൽ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. സി എച് മുഹമൂദ് ഹാജി മുഖ്യ പ്രഭാഷണം നിർവഹിച്ചു,
പ്രചരണ കമ്മിറ്റി ചെയർമാൻ പി എം എ ജലീൽ സ്വാഗതം പറഞ്ഞു.
യു കെ മുസ്തഫ മാസ്റ്റർ, റഫീഖ് പാറക്കൽ, പി എം അബ്ദുൽ ഹഖ്, എം. അബ്ദുറഹ്മാൻ കുട്ടി, പി, ഒ, സാദിഖ്, പ്രൊ. പി എം അലവി കുട്ടി, പ്രൊ. ഇബ്രാഹിം, സുലൈഖ കാലൊടി, മുനീർ മാസ്റ്റർ, ഇസ്സു ഇസ്മായിൽ, റിയാസ് തോട്ടുങ്ങൽ, ശൗക്കത്ത് മാസ്റ്റർ, കെ ടി ഷാജു, ബാബു മാസ്റ്റർ, അമർ മനരിക്കൽ, സി പി മുഹമ്മദ് അലി, എം എൻ ഇമ്പിച്ചി, ഉരുണിയൻ മുസ്തഫ, മുനിസിപ്പൽ കൗൺസിലർമാർ, പൗര പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.