സ്വാദിഷ്ടമായ മിക്‌സഡ് ഉപ്പേരി

സ്വാദിഷ്ടമായ മിക്‌സഡ് ഉപ്പേരി

തയ്യാറാക്കിയത് ഷരീഫ യു.സി

ആവശ്യമുള്ള സാധനങ്ങൾ:-
കാരറ്റ് പൊടിയായി അരിഞ്ഞത് 2 എണ്ണം
കാബേജ് പൊടിയായി അരിഞ്ഞത് കാല്‍ കഷ്ണം
ബീന്‍സ് പൊടിയായി അരിഞ്ഞത് 6 എണ്ണം
ഉള്ളി പൊടിയായി അരിഞ്ഞത് 1 എണ്ണം
തേങ്ങ ചിരകിയത് അര മുറി
കുരുമുളക് ഒരു ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി അര ടീസ്പൂണ്‍
ഉലുവ ഒരു ടീസ്പൂണ്‍
വെളിച്ചെണ്ണ മൂപ്പിക്കാന്‍ ആവശ്യത്തിന്
ചുവന്നമുളക് കഷ്ണങ്ങളാക്കിയത് 2 എണ്ണം
കറിവേപ്പില 2 ഇതള്‍
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :-

ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുകിട്ട് പൊട്ടിയതിനു ശേഷം ചുവന്നമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് മൂപ്പിക്കുക.

പിന്നീട് പൊടിയായി അരിഞ്ഞ കാബേജ്, ബീന്‍സ്, കാരറ്റ് ഉള്ളി എന്നിവ ചേര്‍ത്ത് ഇളക്കുക. കുറച്ചുനേരം അടപ്പുകൊണ്ട് മൂടിവച്ച് ചെറുതീയില്‍ വേവിക്കുക. അത് പാകമാകുമ്പോഴേക്കും തേങ്ങ ചിരകിയത്, കടുക്, കുരുമുളക്, മഞ്ഞള്‍പൊടി, ഉലുവ എന്നിവ മിക്‌സിയില്‍ ഒതുക്കി എടുക്കുക.

ഒതുക്കിയെടുത്ത തേങ്ങ മിശ്രിതവും ഉപ്പും വേവിച്ചതിലേക്ക് ചേര്‍ത്ത് ഇളക്കുക. കുറച്ചുനേരം കൂടി ചെറുതീയില്‍ മൂടി വെച്ച് വേവിച്ച് എടുക്കുക.

സ്വാദിഷ്ടമായ മിക്‌സഡ് ഉപ്പേരി തയ്യാര്‍.

 

Share news
error: Content is protected !!
Scroll to Top