കോഴിക്കോട്ട് മധ്യവയസ്‌കന്‍ ഓടയില്‍ വീണു മരിച്ചു

കോഴിക്കോട്:  മധ്യവയസകന്‍ ഓടയില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് പാലാഴിയിലാണ് ഇന്ന് രാവിലെ കൈപ്പുറം ശശീന്ദ്രനാണ്(64) ഓടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

രാവിലെ പത്രവിതരണത്തിനായി എത്തിയ യുവാവാണ് ഇദ്ദേഹത്തിന്റെ മൃതദേഹം ആദ്യമായി കണ്ടത്. ഇന്നലെ തൊട്ടടുത്ത കടയില്‍ നിന്നും രാത്രി വീട്ടിലേക്ക് മടങ്ങിയതായിരുന്നു ശശീന്ദ്രന്‍. രാത്രി വീട്ടിലെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാരും, നാട്ടുകാരും ചേര്‍ന്ന് രാവിലെ മൂന്നര വരെ തിരച്ചില്‍ നടത്തിയിരുന്നു.

ശശീന്ദ്രന്‍ അബദ്ധത്തില്‍ ഓടയില്‍ വീണ് പോയതാണെന്ന് കരുതുന്നു. തലക്ക് പരിക്കുണ്ട്.

കുറച്ച് മാസം മുന്‍പ് ഇവിടെ മറ്റൊരാളും ഓടിയില്‍ വീണ് മരിച്ചിരുന്നു. വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ നടന്നുപോകുന്ന റോഡാണിത്. ഇവിടെ ഓടക്ക് സ്ലാബിടണമെന്ന് നാട്ടുകാര്‍ ആവിശ്യപ്പെടുന്നു.

Share news
error: Content is protected !!
Scroll to Top