കാണാതായ സ്‌കൂള്‍ വിദ്യാര്‍ഥിയെ കൈ കെട്ടിയിട്ടനിലയില്‍ കെട്ടിടത്തിന് മുകളില്‍ കണ്ടെത്തി

നിലമ്പൂര്‍: മിനര്‍വപ്പടിയിലെ കെട്ടിടത്തിന് മുകളില്‍ ഏഴാം ക്ലാസുകാരനെ കൈകള്‍ പിറകിലേക്ക് കെട്ടിയ നിലയില്‍ കണ്ടെത്തി. കെട്ടിട ത്തിന്റെ രണ്ടും മൂന്നും നിലക്കിടി യില്‍ കോണിപ്പടിയിലെ ചപ്പുച വറും പെട്ടികളും മറ്റും കൂട്ടിയിട്ടു രുന്ന ഭാഗത്താണ് കുട്ടിയെ കണ്ടെത്തിയത്. കൈകള്‍ പിറകിലേക്ക് കെട്ടി കമഴ്ത്തിയിട്ട നിലയിലായിരുന്നു.

ചൊവ്വ വൈകിട്ട് അഞ്ചര യോടെയാണ് സംഭവം. കെട്ടിട ത്തിന്റെ ഒന്നാംനിലയിലെ ഇലക്ട്രിക്കല്‍ കടയിലെ ജീവനക്കാരന്‍ മുകള്‍നിലയില്‍നിന്ന് ശബ്ദം കേട്ട് നോക്കിയപ്പോഴാണ് കുട്ടി യെകണ്ടത്. കുട്ടി അവശനായിരുന്നു. കുട്ടിയുടെ ബാഗും ചെരിപ്പും സമീപത്തുണ്ടായിരുന്നു. നിലമ്പൂര്‍ പൊലീസ് ആശുപ ത്രിയില്‍ എത്തിച്ചു.

സ്‌കൂളിലെത്തിയില്ലെന്ന വിവരം ലഭിച്ചതോടെ ബന്ധുകള്‍ അന്വേഷിക്കുന്നതിനിടെയാണ് കെട്ടിയിട്ടനിലയില്‍ കണ്ടെത്തിയത്. കുട്ടി യുടെ ആരോഗ്യനില തൃപ്തികരമായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടി വിദൃശ്യം പരിശോധിക്കും. കുട്ടി രാവിലെ വീട്ടില്‍നിന്ന് സ്‌കൂളിലേക്ക് പോയതാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top