തൃശൂര്‍ കാട്ടൂരില്‍ കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടൂര്‍ ചാഴുവീട്ടില്‍ അര്‍ജുനന്‍ ശ്രീകല ദമ്പതികളുടെ മകള്‍ ആര്‍ച്ച (17) യാണ് മരിച്ചത്. ചെന്ത്രാപ്പിന്നി ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ആര്‍ച്ചയെ വെള്ളിയാഴ്ച മുതലാണ് കാണാതായത്.
വീട്ടുകാരും കാട്ടൂര്‍ പോലീസും അന്വേഷണം തുടരുന്നതിനിടെ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് വീടിന് സമീപത്തെ പഞ്ചായത്ത് കിണറ്റില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മാര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇന്ന് സംസ്‌കരിക്കും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



