കത്രീന കൈഫിനെ കാണാനില്ല

Katrina-Kaifനടി കത്രീന കൈഫിനെ കാണാനില്ലെന്ന് റിപ്പോര്‍ട്ടുകള്‍. കരാറൊപ്പിച്ച പുതിയ ചിത്രത്തിന്റെ സെറ്റില്‍ നിന്നെല്ലാം അവിധിയെടുത്ത് കത്രീന മുങ്ങി നടക്കുകയാണെന്നാണ് ബോളിവുഡ് പാപ്പരസികള്‍ പറഞ്ഞു നടക്കുന്ന പുതിയ വാര്‍ത്ത.

കത്രീന കൈഫിന്റെ മാനേജര്‍ക്ക് പോലും താരം എവിടെയാണെന്ന് അറിയില്ലെന്നാണ് കേള്‍ക്കുന്നത്. അതേ സമയം കാമുകന്‍ രണ്‍ബീര്‍ കപൂറിനൊപ്പം അവധിയാഘോഷിക്കുകയാണ് കത്രീനയെന്നും വാര്‍ത്തകളുണ്ട്. എന്നാല്‍ ഈ വാര്‍ത്ത നടനോട് അടുത്ത വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല.

ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ താരത്തെ തിരയുകയാണ് ആരാധകര്‍ #KatrinaMissing എന്ന ടാഗ് ഇപ്പോള്‍ ട്വിറ്ററില്‍ വൈറലായി കഴിഞ്ഞു.

അറിയപ്പെട്ടുന്ന സെലിബ്രേറ്റികളുടെ മുങ്ങില്‍ ഇപ്പോഴൊരു ഫാഷനായി മാറിയിരിക്കുകയാണ്. കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുതല്‍ റഷ്യന്‍ പ്രസിഡന്റ് വല്‍ഡമീന്‍ പുടിന്‍ അടക്കം മുങ്ങി നടക്കുന്നു.

Share news
error: Content is protected !!
Scroll to Top