പെണ്‍കുട്ടികളെ കാണാതായ സംഭവം; അന്വേഷകസംഘം മുംബൈയില്‍

HIGHLIGHTS : Missing girls incident; Investigation team in Mumbai

താനൂര്‍: പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ തുടരന്വേഷണങ്ങ ള്‍ക്കായി എസ്‌ഐയുടെ നേതൃ ത്വത്തിലുള്ള പൊലീസ് സംഘം വീണ്ടും മുംബൈയിലേക്ക് തിരി ച്ചു. കുട്ടികള്‍ സന്ദര്‍ശിച്ച ബ്യൂട്ടി പാര്‍ലറുമായി ബന്ധപ്പെട്ടും പ്രാ ദേശികമായി ആരെങ്കിലും സഹായംചെയ്തിരിക്കാനുള്ള സാധ്യത യെപ്പറ്റിയുമെല്ലാം സമഗ്രമായി അന്വേഷിക്കുകയാണ് ലക്ഷ്യം.

സര്‍ക്കാര്‍ നിയന്ത്രണത്തിലു ള്ള കേന്ദ്രത്തില്‍ തുടരുന്ന പെണ്‍ കുട്ടികളെ ഞായറാഴ്ച തിരൂര്‍ ജു ഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേ ട്ടിനുമുമ്പാകെ ഹാജരാക്കി രഹസ്യമൊഴിയെടുത്തു.

sameeksha-malabarinews

കുട്ടികളെ മുംബൈയിലെത്തിച്ച അക്ബര്‍ റഹീ മിനെ തിരൂര്‍ സബ് ജയിലിലേക്ക് മാറ്റി. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കായി പൊലീസ് കസ്റ്റഡിയിലേക്ക് ഉടന്‍ വാങ്ങേ ണ്ടതില്ലെന്നാണ് തീരുമാനം. സം ഭവത്തില്‍ പുറമെനിന്നുള്ള മറ്റാ ര്‍ക്കും ബന്ധമില്ലെന്നാണ് പൊ ലീസിന്റെ പ്രാഥമിക നിഗമനം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!