പത്തനംതിട്ട: തിരുവല്ലയില്‍ നിന്ന് കാണാതായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. പെണ്‍ുട്ടി ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെ തിരുവല്ല പൊലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പെണ്‍കുട്ടിയെ സ്റ്റേഷനിലാക്കിയ ശേഷം യുവാക്കള്‍ ഇവിടെനിന്ന് കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നുവെന്നും തുടര്‍ന്ന് പൊലീസ് ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു വെന്നുമാണ് വിവരം. തൃശൂര്‍ സ്വദേശികളാണ്. അതുല്‍, അജില്‍, ഇരുവര്‍ക്കും സഹായം ചെയ്തു നല്‍കിയ ജയരാജ് എന്നിവരാണ് പിടിയിലായത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ കുറ്റം ചുമത്തിയാണ് കേസെടുത്തത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇവര്‍ പെണ്‍കുട്ടിയുമായി പരിചയപ്പെട്ടതെന്നാണ് വിവരം. മൂവാറ്റുപുഴയില്‍ വെച്ച് കെഎസ്ആര്‍ടിസി ബസില്‍ നിന്നുമാണ് അതുലിനെ പോലീസ് പിടികൂടിയത്. അജിലിനെ തൃശൂര്‍ അന്തിക്കാട് നിന്നുമാണ് പിടികൂടിയത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിരുവല്ലയില്‍ നിന്ന് പെണ്‍കുട്ടിയെ കാണാതായത്. പരീക്ഷയ്ക്കായി സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടി പിന്നീട് വീട്ടില്‍ തിരികെയെത്തിയില്ല. ഇതേതുടര്‍ന്നാണ് വീട്ടുകാര്‍ പൊലീസിനെ സമീപിച്ചത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചിരുന്നു. പെണ്‍കുട്ടിയെ കൊണ്ടുപോയതെന്ന് കരുതുന്ന യുവാക്കളുടെ ദൃശ്യങ്ങളും ശേഖരിച്ചിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




