പൊന്നാനിയില്‍ നിന്നും കാണാതായ മത്സ്യത്തൊഴിലാളികളെ ബേപ്പൂരില്‍ കണ്ടെത്തി

പൊന്നാനി: പൊന്നാനിയില്‍നിന്ന് കാണാതായ മത്സ്യത്തൊഴിലാളികളെ ബേപ്പൂരില്‍ കണ്ടെത്തി. പൊന്നാനി മരക്കടവ് സ്വദേശികളായ കളരിക്കല്‍ ബദറു, അളിയമാക്കാനകത്ത് നാസര്‍, ജമാല്‍ എന്നിവരെയാണ് ഞായര്‍ ഉച്ചയോടെ കണ്ടെത്തിയത്. മൂന്നുപേരും വള്ളത്തില്‍ തൂങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ബേപ്പൂരിലെ മത്സ്യത്തൊഴിലാളികള്‍ വയര്‍ലെസ് മുഖേന ഫിഷറീസിനെയും കോസ്റ്റ് ഗാര്‍ഡിനെയും വിവരമറിയിച്ചു.

ഫിഷറീസും ബേപ്പൂരില്‍നിന്നുള്ള മറൈന്‍ ആംബുലന്‍സും കോസ്റ്റ് ഗാര്‍ഡും മൂന്നുപേരെയും ബോട്ടില്‍ കയറ്റി പൊന്നാനിയിലെത്തിച്ചു. ഇവര്‍ സുരക്ഷിതരാണെന്ന് ഫിഷറീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

തമിഴ്‌നാട് സ്വദേശി ശെല്‍വരാജിന്റെ ഉടമസ്ഥതയിലുള്ളതാണ് വള്ളം. വെള്ളിയാഴ്ച പോയി ശനിയാഴ്ച മടങ്ങിവരേണ്ട സമയംകഴിഞ്ഞിട്ടും കാണാതായതോടെ വള്ളത്തിന്റെ നടത്തിപ്പുകാരനായ കളരിക്കല്‍ ഷഫീഖ് ഫിഷറീസില്‍ വിവരമറിയിച്ചു. എന്‍ജിന്‍ തകരാറിലായതോടെ ശക്തമായ കാറ്റില്‍പ്പെട്ട് വള്ളം ഒഴുകിപോവുകയായിരുന്നു.

 

Share news
error: Content is protected !!
Scroll to Top