Section

malabari-logo-mobile

കുടുംബ വഴക്ക്; പരാതി നല്‍കാന്‍ പോലീസ് സ്‌റ്റേഷനിലെത്തിയ വീട്ടമ്മ കുഴഞ്ഞ് വീണു മരിച്ചു

HIGHLIGHTS : Family quarrels; The housewife, who went to the police station to lodge a complaint, collapsed and died

തൃശ്ശൂര്‍: കുടുംബ വഴക്കിനെ തുടര്‍ന്ന് പരാതി നല്‍കാന്‍ മതിലകം പോലീസ് സ്റ്റേഷനിലെത്തിയ വീട്ടമ്മ കുഴഞ്ഞ് വീണു മരിച്ചു. ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. മതിലകം സി കെ വളവ് പരേതനായ പുതിയ വീട്ടില്‍ അബൂബക്കറുടെ ഭാര്യ മുംതാസ് (59) ആണ് മരിച്ചത്.

കുടുംബ വഴക്കിനെ തുടര്‍ന്ന് മുംതാസിന്റെ മകന്‍ ഷാജഹാന്റെ ഭാര്യ നിസ്മ ഭര്‍തൃമാതാവ് മുംതാസിനെതിരെ പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തിയിരുന്നു. ഈ സമയം തന്നെ മുംതാസും പരാതിയുമായി സ്റ്റേഷനിലെത്തിയിരുന്നു. ഇരുകൂട്ടരുമായി കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനിടെ കസേരയിലിരുന്നിരുന്ന മുംതാസ് കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

sameeksha-malabarinews

ഉടന്‍ തന്നെ ആംബുലന്‍സില്‍ കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മുംതാസ് മുന്‍പും പരാതി നല്‍കിയിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രി മോര്‍ച്ചറിയില്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!