കോഴിക്കോട് താമരശ്ശേരി പെരുമ്പള്ളിയില്‍ നിന്നും കാണാതായ 13 കാരിയെ ബെംഗളൂരുവില്‍ കണ്ടെത്തി. പെണ്‍കുട്ടിക്കൊപ്പം ഉണ്ടായിരുന്ന ബന്ധുവായ യുവാവിനെയും പൊലീസ് പിടികൂടി.തുടര്‍ന്ന് കര്‍ണാടക പൊലീസ് താമരശ്ശേരി പൊലിസിനെ വിവരമറിയിക്കുകയായിരുന്നു.
കഴിഞ്ഞ പതിനൊന്നാം തിയതിയാണ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെകാണാതായത്. പരീക്ഷ എഴുതാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. ഇതോ ദിവസം തന്നെ ബന്ധുവായ യുവാവിനെയും കാണാതായിരുന്നു. രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം തുടരുന്നതിനിടെ പതിനാലാം തീയതി ഇരുവരും തൃശ്ശൂര്‍ കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡിന് സമീപത്തെ ലോഡ്ജില്‍ മുറിയെടുക്കാന്‍ എത്തി. എന്നാല്‍ രേഖകള്‍ ഇല്ലാത്തതിനാല്‍ മുറി നല്‍കാതിരുന്ന ലോഡ്ജ് ജീവനക്കാര്‍, കാര്യമറിഞ്ഞതോടെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് കൈമാറി. തൃശ്ശൂരില്‍ നിന്നും മുങ്ങിയ ഇരുവരെയും സംബന്ധിച്ച് പിന്നീട് വിവരങ്ങളൊന്നും ലഭിച്ചില്ല. ഇതിനിടെയാണ് ഇരുവരെയും ബെംഗളൂരുവില്‍ കണ്ടെത്തിയതായി കര്‍ണാടക പോലീസ് അറിയിച്ചത്.താമരശ്ശേരി പൊലീസ് ബെംഗളൂരുവിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




