കേരളത്തിൻറെ സൗന്ദര്യറാണി; മിസ് കേരള 2021 കണ്ണൂർ സ്വദേശിനി ഗോപിക സുരേഷ്

കൊച്ചി : കേരളത്തിൻറെ സൗന്ദര്യറാണിയായി കണ്ണൂർ സ്വദേശിനി ഗോപിക സുരേഷ് തിരഞ്ഞെടുക്കപ്പെട്ടു. കൊച്ചിയിൽ നടന്ന മത്സരത്തിൽ മിസ് കേരള പട്ടം സ്വന്തമാക്കാൻ തിരഞ്ഞെടുക്കപ്പെട്ട 25 സുന്ദരിമാരെ പിന്തള്ളിയാണ് ഗോപിക മിസ് കേരളയായത്. എറണാകുളം സ്വദേശിനി ലിവ്യ ഫസ്റ്റ് റണ്ണറപ്പും തൃശൂർ സ്വദേശി ഗഗന ഗോപാൽ സെക്കൻഡ് റണ്ണറപ്പുമായി. ഗോപിക ബാംഗ്ലൂരിൽ വിദ്യാർത്ഥിയാണ്. സംവിധായകൻ ജീത്തു ജോസഫ് , സംഗീത സംവിധായകൻ ദീപക് ദേവ് തുടങ്ങിയവരായിരുന്നു വിധികർത്താക്കൾ.

മൂന്ന് റൗണ്ട്കളിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയവരാണ് വിജയികളായത്. കേരളീയ ലെഹംഗ ,ഗൗൺ എന്നീ റൗണ്ടുകളിൽ വ്യത്യസ്തമായ ചുവടു വെപ്പിൽ ഓരോരുത്തരും മാറ്റുരച്ചു. മൂന്നാം റൗണ്ടിൽ പ്രമുഖ ഫാഷൻ സ്റ്റൈലിസ്റ്റ് സഞ്ജന ജോൺ ഒരുക്കിയ ഡിസൈനർ ഗൗണുകളുമായിട്ടായിരുന്നുസുന്ദരിമാരുടെ ക്യാറ്റ് വാക്ക്.

ഫൈനൽ റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അഞ്ചുപേരിൽ വിജയിയെ നിർണയിച്ചത് വിധികർത്താക്കളുടെ ചോദ്യങ്ങളായിരുന്നു.

Share news
error: Content is protected !!
Scroll to Top