കുമരകം: പോലീസുകാരന്റെ വീട്ടില്‍ മിന്നല്‍ മുരളി സിനിമ മോഡല്‍ അക്രമണം. വീടിന്റെ ജനല്‍ച്ചില്ലുകളും വാതിലും അടിച്ചുതകര്‍ത്ത ശേഷം വാതിലിന് പുറത്ത് മലമൂത്രവിസര്‍ജനവും നടത്തിയ ശേഷം ‘മിന്നല്‍ മുരളി ഒറിജിനല്‍’എന്ന് എഴുതിവെച്ചാണ് അക്രമികള്‍ ഇവിടെ നിന്ന് കടന്ന് കളഞ്ഞിരിക്കുന്നത്.
കുമരകത്ത് പോലീസ് ഉദ്യോഗസ്ഥനായ ചെമ്പിത്തറ ഷാജിയുടെ വീട്ടിലാണ് സാമൂഹ്യവിരുദ്ധരുടെ ഈ ആക്രമണം ഉണ്ടായിരിക്കുന്നത്. കോട്ടയം റെയില്‍ വേ സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനായ ഷാജിയും കുടുംബവും ഇപ്പോള്‍ വെച്ചൂരാണ് താമസം.
ദിവസങ്ങള്‍ക്ക് മുന്‍പ് ഇവിടെ മദ്യപിക്കാനെത്തിയ സംഘത്തെ ഇവിടെ നിന്ന് വീട്ടുടമസ്ഥന്‍ പറഞ്ഞയച്ചിരുന്നു. ഇതിലുള്ള പ്രതികാരമായിരിക്കാം ഈ നടപടിയെന്നാണ് സൂചന.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




