ശസ്ത്രക്രിയയ്ക്ക് മുമ്പ് ഇഷാന്റെ വീട്ടിലെത്തി മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം, മണക്കാട് ഗവണ്‍മെന്റ് ടി.ടി.ഐ. സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥി ഇഷാനെ പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വീട്ടില്‍ സന്ദര്‍ശിച്ചു. തന്റെ ശസ്ത്രക്രിയയ്ക്ക് മുമ്പായി മന്ത്രിയെ നേരില്‍ കാണണമെന്ന ഇഷാന്റെ ആഗ്രഹം പൊതുപ്രവര്‍ത്തകരിലൂടെയറിഞ്ഞാണ്
മന്ത്രി വീട്ടിലെത്തിയത്. അദ്ദേഹത്തെ ഇഷാന്‍ ആഹ്ലാദത്തോടെ സ്വീകരിച്ചു. എങ്ങനെയാണ് തന്നെ അറിയുക എന്ന മന്ത്രിയുടെ ചോദ്യത്തിന് തെരഞ്ഞെടുപ്പ് സമയം മുതല്‍ അപ്പൂപ്പന്‍ പത്രം വായിക്കുമ്പോള്‍ പറഞ്ഞറിയുമെന്നായിരുന്നു ഇഷാന്റെ മറുപടി. രോഗത്തെ ഭയക്കേണ്ടതില്ലെന്നും ശസ്ത്രക്രിയയ്ക്കുള്ള എല്ലാ സൗകര്യങ്ങളും ആശുപത്രിയില്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

താനിപ്പോള്‍ നാലാം ക്ലാസ്സില്‍ ആണെന്നും അഞ്ചാം ക്ലാസിലും മണക്കാട് സ്‌കൂളില്‍ പഠിക്കാന്‍ സ്‌കൂള്‍ മിക്സഡ് ആക്കണമെന്നായി ഇഷാന്‍.സ്‌കൂള്‍ അധികൃതരും അധ്യാപക രക്ഷകര്‍തൃ സംഘടനയും തദ്ദേശഭരണ സ്ഥാപനവും ആവശ്യപ്പെടുന്ന മുറയ്ക്ക് ഇക്കാര്യം പരിഗണിക്കാമെന്ന് മന്ത്രി അറിയിച്ചു. ശസ്ത്രക്രിയക്ക് ശേഷം താന്‍ ഇഷാനെ കാണാന്‍ വീണ്ടും എത്തും എന്ന് വ്യക്തമാക്കിയാണ് മന്ത്രി മടങ്ങിയത്.

 

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top