മന്ത്രി പി കെ ജയലക്ഷ്‌മി വിവാഹിതയാകുന്നു

Untitled-1 copyതിരു: മന്ത്രി പി കെ ജയലക്ഷ്‌മി വിവാഹിതയാകുന്നു. മെയ്‌ പത്തിനാണ്‌ മന്ത്രിയുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്‌. വരന്‍ വയനാട്ടില്‍ കര്‍ഷകനായ മന്ത്രിയുടെ മുറച്ചെറുക്കന്‍ തന്നെയാണ്‌. വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണ്‌.

മന്ത്രി ജയലക്ഷ്‌മി മാനന്തവാടിയിലെ വാളാട്‌ പാലോട്ട്‌ കുറിച്യ തറവാട്ടിലെ അംഗമാണ്‌. പരമ്പരാഗത ആചരപ്രകാരമായിരിക്കും വിവാഹം നടക്കുക. കമ്പളക്കാട്‌ പള്ളിയറ തറവാട്ടിലെ പരേതനായ അണ്ണന്റെയും കുംഭയുടെയും മകനാണ്‌ അനില്‍കുമാര്‍.

കേരള മന്ത്രിസഭയിലെ ഏക വനിത അംഗമാണ്‌ പട്ടിവര്‍ഗ യുവജനക്ഷേമ വകുപ്പ്‌ മന്ത്രി പി കെ ജയലക്ഷ്‌മി. വിവാഹനിശ്ചയത്തിന്‌ ശേഷം വിവാഹത്തെപ്പറ്റി ഔദ്യോഗികമായി അറിയിക്കുമെന്ന്‌ മന്ത്രിയുടെ പിതാവ്‌ കുഞ്ഞാമന്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top