കടലുണ്ടി കൂണ്‍ ഗ്രാമം പദ്ധതി മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

കടലുണ്ടി:കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പും സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷനും സംയുക്തമായി ഒരുക്കുന്ന കൂണ്‍ ഗ്രാമം പദ്ധതിയുടെ ബേപ്പൂര്‍ മണ്ഡലംതല ഉദ്ഘാടനം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. ആരോഗ്യകരമായ സംസ്ഥാനത്തെ വാര്‍ത്തെടുക്കുന്നതിനും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും കടലുണ്ടി കൂണ്‍ ഗ്രാമം പദ്ധതിക്ക് കഴിയട്ടെയെന്ന് മന്ത്രി ആശംസിച്ചു.

കൂണ്‍ കൃഷിയുടെ സാധ്യത ഉപയോഗപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനാണ് കൂണ്‍ ഗ്രാമം പദ്ധതി നടപ്പാക്കിവരുന്നത്. ശാസ്ത്രീയ കൃഷിയിലൂടെ ഒരു ചുവട് മുന്നോട്ട് എന്ന ലക്ഷ്യത്തിലാണ് പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ ഭാഗമായി കൂണ്‍ കര്‍ഷകര്‍ക്കായി ‘ശാസ്ത്രീയ കൂണ്‍ കൃഷി’ എന്ന വിഷയത്തില്‍ കാര്‍ഷിക സെമിനാറും പരിശീലനവും സംഘടിപ്പിച്ചു.

കടലുണ്ടി കമ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി അനുഷ, രാമനാട്ടുകര നഗരസഭ ചെയര്‍പേഴ്‌സണ്‍ വി എം പുഷ്പ, കോഴിക്കോട് ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എം എസ് ശബ്‌ന, എസ് എച്ച് എം കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. പി ടി ഷീബ, കടലുണ്ടി കൃഷി ഓഫീസര്‍ കെ ടി ഫെബിദ, ഫറോക്ക് നഗരസഭ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കെ വി അഷ്‌റഫ്, കോഴിക്കോട് ബ്ലോക്ക് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സജിത പൂക്കാടന്‍, കടലുണ്ടി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ബിന്ദു പച്ചാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top