ഫറോക്ക് പഴയ പാലത്തിന് സമാന്തരമായി പുതിയ പാലം നിര്‍മ്മിക്കുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം 55 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. സേതുബന്ധന്‍ പദ്ധയില്‍ ഉള്‍പ്പെടുത്തി സെന്‍ട്രല്‍ റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് (CIRF) മുഖേന സംസ്ഥാനത്ത് ഏഴ് പാലങ്ങള്‍ക്കായി 167 കോടി രൂപയാണ് അനുവദിച്ചത്.
ചാലിയാറിന് കുറുകെ പഴയ പാലത്തിന് സമാന്തരമായി നിലവിലെ പാലത്തിന്റെ കിഴക്കുഭാഗത്തായി ആധുനിക രീതിയില്‍ എക്‌സ്ട്രാ ഡോസ് കേബിള്‍ രീതിയിലുള്ള പാലമാണ് നിര്‍മ്മിക്കുക. പുഴയിലെ നീരൊഴുക്കിനും ജലഗതാഗതത്തിനും തടസ്സമില്ലാതെ മൂന്നു സ്പാനോടുകൂടി 280 മീറ്റര്‍ നീളത്തിലാണ് പാലം നിര്‍മ്മിക്കുക. 15 മീറ്റര്‍ വീതിയുമുള്ള പാലത്തിന് ഇരുഭാഗത്തും 150 മീറ്റര്‍ അപ്പ്രോച്ച് റോഡും ഇതിന്റെ ഭാഗമായി നിര്‍മ്മിക്കും. പാലത്തില്‍ ഇരു ഭാഗത്തും കേബിള്‍ ഡെറ്റോടു കൂടിയ നടപ്പാതയും നിര്‍മ്മിക്കും. പൊതുമരാമത്ത് ദേശീയപാതാ വിഭാഗത്തിനാണ് നിര്‍മ്മാണ ചുമതല. 18 മാസമാണ് നിര്‍മ്മാണ കാലാവധി.
നടപടികള്‍ പൂര്‍ത്തീകരിച്ച് എത്രയും വേഗം പ്രവൃത്തി ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു. ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ചതാണ് നിലവിലുള്ള പാലം. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള പാലം ഈയിടെ നവീകരിച്ചിരുന്നു. ടൂറിസം പ്രാധാന്യം കൂടി കണക്കിലെടുത്താണ് പഴയ പാലം നിലനിര്‍ത്തുന്നത്. സമാന്തര പാലം വരുന്നതോടെ നിലവിലുള്ള പാലത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാവുമെന്നും മന്ത്രി മുഹമ്മദ്റിയാസ്പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




