HIGHLIGHTS : Minister Ganesh Kumar dedicated the renovated Malappuram KSRTC bus terminal to the nation

കെഎസ്ആർടിസി ആധുനിക വത്കരണത്തിൻ്റെ പാതയിലാണെന്ന് മന്ത്രി പറഞ്ഞു. 50 ലധികം പരിഷ്കാരങ്ങൾ കെ എസ് ആർ ടി സിയിൽ ഇതിനകം നടപ്പാക്കിയിട്ടുണ്ട്. ആധുനിക രീതിയിലുള്ള ടെർമിനലുകളാണ് എല്ലായിടത്തും നടപ്പാക്കുന്നത്. സേവനങ്ങൾ പൂർണമായും ഡിജിറ്റലൈസ് ചെയ്തു. വീട്ടിലിരുന്ന് ബസ് സമയ വിവരങ്ങൾ അറിയാനും ബസ് ബുക്ക് ചെയ്യാനും സാധിക്കുന്ന ആപ് പുറത്തിറക്കി. പുതിയ ട്രാവൽ കാർഡുകൾക്ക് ജനങ്ങളുടെ വലിയ പിന്തുണയാണ് ലഭിച്ചത്. സ്‌പെയർ പാർട്സുകൾ വാങ്ങുന്നത് പൂർണമായും സോഫ്റ്റ്‌വേർ വഴിയാക്കി. ഇത് അഴിമതി ഇല്ലാതാക്കാൻ സഹായിച്ചു. കൂടുതൽ അന്തർ സംസ്ഥാന റൂട്ടുകൾ തുടങ്ങും.
ടിക്കറ്റേതര വരുമാനം വർധിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. പ്രവർത്തന നഷ്ടം കുറക്കാനും പുതിയ പരിഷ്കാരങ്ങൾ സഹായിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
നാലു നിലകളിലായി 37,445 ചതുരശ്ര അടി വിസ്തീർണമാണ് ടെർമിനിലിനുള്ളത്. ഗ്രൗണ്ട് ഫ്‌ളോറിൽ യാത്രക്കാർക്ക് ബസ്കാത്തുനിൽക്കുന്നതിനുള്ള സൗകര്യങ്ങളും ശൗചാലയങ്ങളും അത്യാധുനിക രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്. മഴയും വെയിലും ഏൽക്കാതെ യാത്രക്കാർക്ക് ബസ് കയറിയിറങ്ങാൻ പറ്റുന്ന മേൽക്കൂരയോടുകൂടിയുള്ള ബസ് ബേയും ഇൻ്റർലോക്ക് പതിച്ച യാർഡും ഇതോടൊപ്പം നിർമിച്ചു. അധിക വരുമാനം ലക്ഷ്യമാക്കി വാണിജ്യാവശ്യങ്ങൾക്കായി സ്ഥാപിച്ചിട്ടുള്ള 14 കടമുറികളും ഇതിൻ്റെ കൂടെയുണ്ട്. ഇതിൽ 13 റൂമുകളും ലേലം ചെയ്തു. പാസഞ്ചർ ലോഞ്ച്, എ. സി വെയിറ്റിംഗ് ഹാൾ, പൂന്തോട്ടം,പബ്ലിക് അഡ്രസ്സിങ് സിസ്റ്റം എന്നീ സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
ഉദ്ഘാടന പരിപാടിയിൽ ജില്ലാ കളക്ടർ വി ആർ വിനോദ്, കെ എസ് ആർ ടി സി സി എം ഡി പി എസ് പ്രമോജ് ശങ്കർ, നഗരസഭ ചെയർമാൻ മുജീബ് കാടേരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കാരാട്ട് അബ്ദുറഹിമാൻ, പഞ്ചായത്ത് പ്രസിഡൻ്റുമാരായ പി സി അബ്ദുറഹിമാൻ (പുൽപ്പറ്റ), എം.ടി.അലി (പൂക്കോട്ടൂർ) അടോട്ട് (ആനക്കയം), റാബിയ ചോലക്കൽ (കോഡൂർ), സുനീറ പൊറ്റമ്മൽ (മൊറയൂർ) ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ. സലീന ടീച്ചർ, റൈഹാനത്ത് കുറുമാടൻ, നഗരസഭ കൗൺസിലർമാരായ ഒ. സഹദേവൻ, പി എസ് എ ഷബീർ, ജില്ലാ ട്രാൻസ്പോർട് ഓഫീസർ ജോഷി ജോൺ, പ്രോജക്ട് സിവിൽ വർക് എക്‌സിക്യൂട്ടീവ് ഡയറക്ടർ പി.എം.ഷറഫ് മുഹമ്മദ്, പി ഡബ്ല്യൂ ഡി എക്സി. എഞ്ചിനിയർ കെ മുഹമ്മദ് ഇസ്മയിൽ എന്നിവർ സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക