തൊഴിലവസരങ്ങൾ

HIGHLIGHTS : Job opportunities

അപ്രന്റീസ് ക്ലര്‍ക്ക് ഇന്റര്‍വ്യൂ

കോഴിക്കോട് ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഐടിഐകളില്‍ അപ്രന്റിസ് ക്ലര്‍ക്ക് നിയമനത്തിന് പട്ടികജാതി വിഭാഗക്കാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി: 21-35. ഒരു വര്‍ഷമാണ് നിയമന കാലാവധി. കൂടിക്കാഴ്ച ജൂലൈ എട്ടിന് രാവിലെ 10.30ന് സിവില്‍ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കും.
യോഗ്യത: ബിരുദം, ഡിസിഎ/സിഒപിഎ, മലയാളം കമ്പ്യൂട്ടിങ്. ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ഫോണ്‍: 0495-2370379, 2370657.

അധ്യാപക നിയമനം

തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ സംസ്‌കൃതം അതിഥി അധ്യാപക നിയമനത്തിനുള്ള ഇന്റര്‍വ്യൂ ജൂണ്‍ 30ന് രാവിലെ 11ന് നടക്കും. നെറ്റ് യോഗ്യതയുള്ള, കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പങ്കെടുക്കാം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ഇല്ലാത്തവരെ പരിഗണിക്കും. ഫോണ്‍: 04902346027.

ഗസ്റ്റ് അധ്യാപക നിയമനം

പാങ്ങ് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2025-26 അധ്യയനവര്‍ഷത്തില്‍ ഒഴിവുള്ള പൊളിറ്റിക്കല്‍ സയന്‍സ് ജൂനിയര്‍ അധ്യാപക തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 30ന് രാവിലെ 10 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഫീസില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 9020402004

പ്രീമെട്രിക് ഹോസ്റ്റലില്‍ പാര്‍ട്ട് ടൈം ട്യൂട്ടര്‍ ഒഴിവ്

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ നിലമ്പൂര്‍ ഐറ്റിഡിപി ഓഫീസ് പരിധിയില്‍ പ്രവത്തിക്കുന്ന വിവിധ പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് പാര്‍ട്ട് ടൈം ട്യൂട്ടര്‍മാരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികളുടെ കൂടിക്കാഴ്ച്ച ജൂലൈ 5ന് രാവിലെ 10:30 ന് നിലമ്പൂര്‍ ഐറ്റിഡിപി ഓഫീസില്‍ നടക്കും. അതാത് പ്രദേശങ്ങളിലുള്ളവര്‍ക്ക് മുന്‍ഗണന. പ്രതിമാസം എച്ച്.എസ് 5500/യു.പി.എസ് 5000 രൂപ വേതനം.
പാര്‍ട്ട് ടൈം ട്യൂട്ടര്‍ – 24
വിഷയം: കണക്ക്, ഇംഗ്ലീഷ്, സയന്‍സ്
യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ഡിഗ്രി. ബി.എഡ്.
ബന്ധപ്പെടേണ്ട നമ്പര്‍ : 04931-220315

സംസ്കൃത  അധ്യാപക ഒഴിവ്
മലപ്പുറം ഗവൺമെന്റ് കോളേജിൽ സംസ്കൃത വിഭാഗത്തിൽ അതിഥി അധ്യാപക ഒഴിവ്. കോഴിക്കോട് മേഖല കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍  രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ ജൂലൈ 3ന് വൈകിട്ട് നാലിനുള്ളില്‍ കോളേജ് വെബ്സൈറ്റിൽ നൽകിയ (gcmalappuram.ac.in) ഗൂഗിൾ ഫോം ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം.  9061734918, 0483 – 2734918
അധ്യാപക നിയമനം

ഇരുമ്പുഴി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എച്ച്.എസ്എസ് ടി-ജൂനിയര്‍ പൊളിറ്റിക്കല്‍ സയന്‍സ് തസ്തികയിലേക്ക്  ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 30 ന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍ എത്തിച്ചേരണം.

പാരമ്പര്യേതര ട്രസ്റ്റി നിയമനം

തിരൂര്‍ താലൂക്ക്, എടയൂര്‍ വില്ലേജ്, ശ്രീ.മാവണ്ടിയൂര്‍ ദേവസ്വത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ട്രസ്റ്റികളായി നിയമിക്കുന്നതിന് ഹിന്ദുമത ധര്‍മ്മസ്ഥാപന നിയമപ്രകാരം അര്‍ഹരായ തദ്ദേശവാസികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
പൂരിപ്പിച്ച അപേക്ഷ ജൂലൈ 23ന് വൈകിട്ട് 5ന് മുന്‍പായി തിരൂരങ്ങാടി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡ്,  മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷാഫോറത്തിനും വിശദവിവരങ്ങള്‍ക്കും അസിസ്റ്റൻറ് കമ്മീഷണറുടെ ഓഫീസിലോ  വകുപ്പിന്റെ മഞ്ചേരി ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസിലോ ബന്ധപ്പെടണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 04942431066.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!