കൊളംബോ: ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ ശ്രീലങ്കയുടെ ജലവിഭവ വകുപ്പ് മന്ത്രിയും സുരക്ഷാ ഉദ്യോഗസ്ഥനും മരിച്ചു. കൊളംബോ എക്സപ്രസ് വേയില്‍ പുലര്‍ച്ചെയായിരുന്നു അപകടം സംഭവിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുരുതരമായി പരുക്കേറ്റ ഡ്രൈവറെ കടുനായകെയിലെ രാഗമ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൊളംബോയിലേക്ക് പോകുന്ന വഴിയില്‍ അതേ ദിശയിലെത്തിയ ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഇടിയെതുടര്‍ന്ന് നിയന്ത്രണം വിട്ട ജീപ്പ് സമീപത്തെ മതിലില്‍ ഇടിക്കുകയായിരുന്നു. സംഭവത്തില്‍ കണ്ഡാന പൊലീസ് അന്വേഷണം ആരംഭിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




