രജിസ്ട്രാര്‍ പദവിയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വി സിക്ക് കത്തയച്ച് മിനി കാപ്പന്‍

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ പദവിയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മിനി കാപ്പന്‍ വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമ്മലിന് കത്തയച്ചതായി റിപ്പോര്‍ട്ട്.
വിവാദങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും മിനി കാപ്പന്‍ വി സിക്ക് നല്‍കിയ കത്തില്‍ പറഞ്ഞതായാണ് വിവരം.

ഡോ. മിനി കാപ്പനെ ഏഴാം തിയതിയാണ് വൈസ്ചാന്‍ലര്‍ രജിസ്ട്രാറായി നിയമിച്ചത്. ഇന്നലെ ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവും അദേഹം പുറത്തിറക്കിയിരുന്നു. കെ എസ് അനില്‍ കുമാറിന് പകരമായാണ് മിനി കാപ്പനെ വി സി രജ്‌സ്ട്രാറായി നിയമിച്ചത്. ഇന്നലെയാണ് അവര്‍ ചുമതലയേറ്റത്. അക്കാദമിക് വിഭാഗം ജോയിന്റ് രജിസ്ട്രാറായി പ്രവര്‍ത്തിച്ച് വരികയായിരുന്നു മിനി കാപ്പന്‍.

 

Share news
error: Content is protected !!
Scroll to Top