Section

malabari-logo-mobile

തൃശൂരും പാലക്കാടും നേരിയ ഭൂചലനം;ആശങ്ക വേണ്ടെന്ന് അധികൃതര്‍

HIGHLIGHTS : Mild earthquake in Thrissur and Palakkad; authorities say no need to worry

പാലക്കാട്: തൃശൂരും പാലക്കാടും നേരിയ ഭൂചലനം അനുഭവപ്പെട്ടു. 8.15 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. പാലക്കാട് തിരുമിറ്റക്കോടാണ് ഭൂചലനം അനുഭവപ്പെട്ടത്. നേരിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.

തൃശൂരില്‍ ഗുരുവായൂര്‍, കുന്ദംകുളം, ചൊവ്വന്നൂര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് നേരിയ ഭൂചലനമുണ്ടായത്. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

sameeksha-malabarinews

റിക്ടര്‍ സ്‌കെയിലില്‍ 3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു.അപ്രതീക്ഷിതമായി ഉണ്ടായ ഭൂചലനത്തിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം എവിടെയാണെന്നും മറ്റുമുള്ളകാര്യങ്ങള്‍ അറിവായിട്ടില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!