കോട്ടയം:തോട്ടില്‍ നിന്ന് വൈദ്യുതി ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനിടെ മധ്യവയസ്‌കന്‍ ഷോക്കേറ്റ് മരിച്ചു. പയപ്പാര്‍ തകരപ്പറമ്പില്‍ സുനില്‍കുമാര്‍(50)ആണ് മരിച്ചത്. ചൊവ്വ രാത്രി 12ന് പയപ്പാര്‍-അന്ത്യാളം റോഡിന് സമീപത്തെ തോട്ടിലാണ് സംഭവം. സുനിലും ബന്ധുവും രണ്ട് സുഹൃത്തുക്കളും ചേര്‍ന്നാണ് തോട്ടില്‍ മീന്‍ പിടിക്കാനെത്തിയത്. വാഹനത്തിന്റെ ബാറ്ററി ഉപയോഗിച്ച് ഷോക്കടിപ്പിച്ച് മീന്‍ പിടിക്കുന്നതിനിടെ സുനിലിന് ഷോക്കേല്‍ക്കുകയായിരുന്നു.
ഒപ്പമുണ്ടായിരുന്നവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ജലാശയങ്ങളില്‍ വൈദ്യുതി ഉപയോഗിച്ച് മത്സ്യം പിടിക്കുന്നത് നിരോധിച്ചിട്ടുള്ളതാണ്. സംഭവത്തില്‍ പാലാ പൊലീസ് നടപടി സ്വീകരിച്ചു.




