HIGHLIGHTS : Middle-aged man dies after tree falls on him while unloading wood from lorry
മലപ്പുറം:ലോറിയില്‍ നിന്ന് മരം ലോഡ് ഇറക്കുന്നതിനിടെ മരം ദേഹത്ത് വീണ് മധ്യവയസ്‌കന്‍ മരണപ്പെട്ടു.തുവ്വൂര്‍ തേക്കുന്ന് ഐലാശ്ശേരിയില്‍ താമസിക്കുക്കുന്ന പരേതനായ വല്ലാഞ്ചിറ ചേക്ക് മകന്‍ ശംസുദ്ദീന്‍ (54) ആണ് മരണപ്പെട്ടത്.
രാവിലെ 9.30 മരമില്ലില്‍ മരം ലോഡ് ഇറക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.
ഭാര്യ:കുട്ടശ്ശേരി മറിയ കുഴിയംകുത്ത്.മക്കള്‍:മുഹമ്മദ്‌റഫീഖ് (ജിദ്ദ),അയ്യൂബ്.
സഹോദരങ്ങള്‍:മുഹമ്മദ് ആമപൊയില്‍,അബൂബക്കള്‍ മേലാറ്റൂര്‍,ആസ്യ ഒടോമ്പറ്റ,ആയിഷ താളിയംകുണ്ട്,റഹ്‌മത്തുള്ള ഫൈസി വയനാട് വെള്ളമുണ്ട,മുജീബ് റഹ്‌മാന്‍ മുസ്ലിയാര്‍ മാത്തോട്ടം,
ഫൈസല്‍ (ദുബായ്),റഷീദ സ്രാമ്പികല്ല്.മരുമകള്‍:ഷഹന പാണ്ടിക്കാട്.
ജനാസ നിസ്‌ക്കാരവും ഖബറടക്കവും 18/01/2025 ശനി രാവിലെ 8 മണിക്ക്
നിയമനടപടികള്‍ക്ക് ശേഷം തേക്കുന്ന് മഹല്ല് ഖബര്‍സ്ഥാനില്‍ നടക്കും.