കാറപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് മെസി

ഫ്ളോറിഡ: കാറപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് അര്‍ജന്റൈന്‍ താരം ലയണല്‍ മെസി. കഴിഞ്ഞ ദിവസം ഫ്ളോറിഡയിലെ ഫോര്‍ട്ട് ലൗഡര്‍ഡെയിലായിരുന്നു സംഭവം. ട്രാഫിക് സിഗ്‌നല്‍ തെറ്റിച്ചതിനെ തുടര്‍ന്നാണ് മെസിയുടെ കാര്‍ അപകടത്തില്‍ പെട്ടത്.

എതിരേ നിന്ന് വരുന്ന വാഹനത്തിന്റെ ഡ്രൈവര്‍മാര്‍ ബ്രേക്ക് പിടിച്ചതുകൊണ്ട് അപകടം ഒഴിവായി. അപകടത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം മെസ്സിയുടെ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബ് ഇന്റര്‍ മയാമിയിലെ അരങ്ങേറ്റം ജൂലായ് 21-ന് ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിവസങ്ങളോളം നീണ്ടുനിന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ജൂണ്‍ ഏഴിനാണ് ഇന്റര്‍ മയാമിയിലേക്ക് പോകുന്നതായി മെസ്സി അറിയിച്ചത്.

മുന്‍ ഇംഗ്ലണ്ട് ഇതിഹാസ താരം ഡേവിഡ് ബെക്കാമിന്റെ കൂടി ഉടമസ്ഥതയിലുള്ള ഫുട്‌ബോള്‍ ക്ലബ്ബാണ് ഇന്റര്‍ മയാമി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top