Section

malabari-logo-mobile

വൃക്കരോഗിയായ യുവാവിന് ചികിത്സാ സഹായം; കൈയിലണിഞ്ഞിരുന്ന സ്വര്‍ണവള ഊരി നല്‍കി മന്ത്രി ആര്‍ ബിന്ദു

HIGHLIGHTS : Medical help for a young man with kidney disease

തൃശൂര്‍: നിര്‍ധനനായ യുവാവിന്റെ ചികിത്സക്കായ് തന്റെ കൈയിലണിഞ്ഞിരുന്ന സ്വര്‍ണവള ഊരി നല്‍കി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. കരുവന്നൂര്‍ മൂര്‍ക്കനാട്ട് വന്നേരിപ്പറമ്പില്‍ വിവേകിന്റെ വൃക്കമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്കാണ് മന്ത്രി വള നല്‍കിയത്. ധനസമാഹരണത്തിനായി ഗ്രാമീണ വായനശാലയില്‍ സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി.

ഇരു വൃക്കകളും തകരാറിലായ വിവേകിന് ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ ശസ്ത്രക്രിയ അനിവാര്യമാണ്. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു സഹായം തേടുന്ന ചെറുപ്പക്കാരന്റെ ജീവിതകഥ കേട്ടപ്പോള്‍ മന്ത്രിയുടെ കണ്ണുകള്‍ നിറഞ്ഞു. സഹായമായി താന്‍ കൈയ്യിലണിഞ്ഞിരുന്ന വള ഊരി മന്ത്രി സമിതി അംഗങ്ങളെ ഏല്‍പ്പിച്ചപ്പോള്‍ അപ്രതീക്ഷിത സഹായം എല്ലാവരെയും ഞെട്ടിച്ചു. ശേഷം നന്ദിവാക്കുകള്‍ക്ക് കാത്തു നില്‍ക്കാതെ മന്ത്രി ഔദ്യോഗിക തിരക്കുകളിലേക്ക് മടങ്ങി.

sameeksha-malabarinews

സഹായ സമിതി ഭാരവാഹികളായ പി കെ മനുമോഹന്‍, നസീമ കുഞ്ഞുമോന്‍, സജി ഏറാട്ടുപറമ്പില്‍ എന്നിവര്‍ മന്ത്രിയില്‍ നിന്ന് വള ഏറ്റുവാങ്ങി.

വിവേകിന്റെ രോഗം ഭേദമാകുമെന്ന് സഹോദരന്‍ വിഷ്ണുവിനെ ആശ്വസിപ്പിച്ചാണ് മന്ത്രി മടങ്ങിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!