Section

malabari-logo-mobile

മെക് 7 ഹെല്‍ത്ത് ക്ലബ്ബ് വിദ്യാര്‍ത്ഥികള്‍ക്കായ് വ്യായാമ പരിശീലനം ആരംഭിച്ചു

HIGHLIGHTS : Mech 7 Health Club has started exercise training for students

വള്ളിക്കുന്ന്: ക്യാപ്റ്റന്‍ സലാഹുദ്ദീന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന മെക് 7 ഹെല്‍ത്ത് ക്ലബ്ബിന്റെ വ്യായാമ ക്ലാസുകള്‍ വിദ്യാര്‍ത്ഥികളിലേക്കും എത്തിക്കുന്നു. ഇതിന്റെ ഭാഗമായി കൊടക്കാട് കെ എച്ച് എം എ എം എല്‍ പി സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടി കോനാരി ഹസ്സന്‍ കോയ സാഹിബ് ഉല്‍ഘാടനം ചെയ്തു.

ഹെഡ്മിസ്ട്രസ്സ് ഇന്ദു ടീച്ചറുടെ അധ്യക്ഷതയില്‍ കെ വി കെ റസാക്ക് സ്വാഗതം പറഞ്ഞ പരിപാടിയില്‍ വാര്‍ഡ് മെമ്പര്‍ എ പി കെ തങ്ങള്‍, നന്മ ആധുര സേവന സംഗം പ്രസിഡന്റ അന്‍വര്‍ തലാഞ്ചേരി, കൗണ്‍സിലര്‍ കെ കെ സ് തങ്ങള്‍,റഹ്‌മത്തുന്നിസ സിദ്ധീഖ്,ജലീല്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.മിനി ടീച്ചര്‍ നന്ദി പറഞ്ഞു. പി ടി എ പ്രസിഡന്റ് പി പി യൂസഫ് ലത്തീഫ് കൈതോന്‍ ,അബൂബക്കര്‍ കോലാക്കല്‍,അവറാന്‍ കുട്ടി വി പി,അഷ്‌റഫ് കോനാരി,അഷ്‌റഫ് സീഗോ,അബ്ദുല്‍ ലത്തീഫ് വി തുടങ്ങിയവര്‍ സംബന്ധിച്ചു. പരിപാടിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക്കു വ്യായാമ പരിശീലനവും നല്‍കി.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!