Section

malabari-logo-mobile

മക്കയില്‍ ആളുമാറി കസ്റ്റഡിയിലായ തിരൂര്‍ സ്വദേശിയായ ബാലനെ മോചിപ്പിച്ചു

HIGHLIGHTS : ജിദ്ദ: ഉംറ കര്‍മ്മത്തിനായി രക്ഷിതാക്കള്‍ക്കൊപ്പം മക്കയിലെത്തിയപ്പോള്‍ ആളുമാറി കസ്റ്റഡിയിലെടുത്ത ബാലനെ മോചിപ്പിച്ചു. മലപ്പുറം തിരൂര്‍ സ്വദേശി ചോലയില...

ജിദ്ദ: ഉംറ കര്‍മ്മത്തിനായി രക്ഷിതാക്കള്‍ക്കൊപ്പം മക്കയിലെത്തിയപ്പോള്‍ ആളുമാറി കസ്റ്റഡിയിലെടുത്ത ബാലനെ മോചിപ്പിച്ചു. മലപ്പുറം തിരൂര്‍ സ്വദേശി ചോലയില്‍ മദ്ഹി റഹ്മാ(15)നെയാണ് നാട്ടിലേക്കയച്ചത്. ഉംറ കര്‍മ്മത്തിനിടെ മറ്റൊരാള്‍ പോക്കറ്റടിക്കുന്നത് തടയാന്‍ ശ്രമിച്ച മദ്ഹി റഹ്മാനെ ഫറം സുരക്ഷാ ഉദ്യോഗസ്ഥര്‍ തെറ്റിദ്ധാരണയെ തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. സുരക്ഷാ ക്യാമറയില്‍ നിരീക്ഷണം നടത്തുന്നതിനിടയിലാണ് ഉദ്യോഗസ്ഥര്‍ക്ക് തെറ്റിദ്ധാരണയുണ്ടായത്.

ഇതെ തുടര്‍ന്ന് ബന്ധുക്കള്‍ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വിവരമറിയിക്കുകയായിരുന്നു. ഇതെതുടര്‍ന്ന് കോണ്‍സുല്‍ ജനറല്‍ നൂര്‍ മുഹമദ് റഹ്മാന്‍ ഷേഖ് കുട്ടിയെ കണ്ടെത്താന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്താനത്തില്‍ നടത്തിയ പരിശോധനയിലാണ് കുട്ടി ത്വായിഫിലെ ജുവനൈന്‍ല്‍ സെന്ററില്‍ ഉണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് സൗദി വിദേശകാര്യ മന്ത്രാലയവുമായും കേസ് പരിഗണിക്കുന്ന ന്യായാധിപനെയും ബന്ധപ്പെടുകയും കുട്ടിയുടെ നിരപരാധിത്വം ബോധ്യപ്പെടുത്തുകയായിരുന്നു. ഇതെതുര്‍ന്ന് കുട്ടിയെ മോചിപ്പിക്കുകയുമായിരുന്നു.

sameeksha-malabarinews

കസ്റ്റഡിയില്‍ നിന്നും മോചിതനായ റഹ്മാന്‍ കഴിഞ്ഞദിവസം രക്ഷിതാക്കളുടെ കൂടെ നാട്ടിലക്ക് മടങ്ങി.

ഫോട്ടോ കടപ്പാട് റിപ്പോര്‍ട്ടര്‍ ഡോട്ട് കോം

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!