എംഡിഎംഎ വില്‍പ്പന: 2 പേര്‍ പിടിയില്‍

HIGHLIGHTS : MDMA sale: 2 people arrested

കോഴിക്കോട്: മാളുകളും ടര്‍ഫുകളും കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്‍പ്പന നടത്തുന്ന രണ്ടുപേര്‍ പിടിയില്‍. പൊക്കുന്ന് പള്ളിക്കണ്ടി ഹൗസ് കുറ്റിയില്‍ താ ഴം സ്വദേശി മുഹമ്മദ് ഫാരിസ് (29), കുണ്ടുങ്ങല്‍ നടയിലത്ത് പറമ്പ് കൊത്തുകല്ല് കല്ലായി സ്വദേശി ഫാ ഹിസ് റഹ്‌മാന്‍ (30) എന്നിവരെയാ ണ് സിറ്റി ഡന്‍സാഫും കസബ പൊലീസും ചേര്‍ന്ന് പിടികൂടിയത്.

പാളയം തളി ഭാഗത്ത് വില്‍പ്പന നട ത്തുന്നതിനിടയിലാണ് പിടിയിലായ ത്. ഇവരില്‍നിന്ന് 16 ഗ്രാം എംഡി എംഎ കണ്ടെടുത്തു. മുഹമ്മദ് ഫാ രിസ് പെരുമണ്ണയിലും ഫാഹിസ് റഹ്‌മാന്‍ കൊമ്മേരി റേഷന്‍ കടക്ക് സമീപത്തുമാണ് ഇപ്പോള്‍ താമസം.

sameeksha-malabarinews

മുഹമ്മദ് ഫാരിസ് 2022ല്‍ എക്‌സൈസ് കേസില്‍ ശിക്ഷ അനുഭവിച്ചയാളാ ണ്. നര്‍ക്കോട്ടി സെല്‍ അസി. കമീഷണര്‍ കെ എ ബോസ്, ഡന്‍ സാഫ് എസ്ഐ മനോജ് എടയിട ത്ത്, കസബ എസ്‌ഐ ജമോഹ ന്‍ദത്ത്, എസ്‌ഐ സജിത് മോന്‍, എസ്‌ഐ അനില്‍കുമാര്‍, സക്കറിയ എന്നിവരുടെ നേതൃത്വത്തിലുള്ള സം ഘമാണ് പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!