
താമരശ്ശേരി: പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ യുവാവ് താമരശ്ശേരി ചുരത്തിലെ ഒന്‍പതാം വളവിന് മുകളില്‍ നിന്നും ചാടി. മലപ്പുറം തിരൂരങ്ങാടി സ്വദേശി ഷഫീഖ് ആണ് ചാടിയത്. ഇയാളുടെ സ്വിഫ്റ്റ് കാറില്‍ നിന്ന് മൂന്ന് പാക്കറ്റ് എംഡിഎംഎ കണ്ടെടുത്തു. മുന്‍പും എംഡിഎംഎ കേസില്‍ പ്രതിയാണിയാള്‍. വയനാട്ടിലേക്ക് ലഹരി കടത്താന്‍ ശ്രമിക്കുകയായിരുന്നു ഇയാളെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
ഗോവിന്ദച്ചാമി ജയില്‍ ചാടിയതുമായി ബന്ധപ്പെട്ട് എല്ലാ അതിര്‍ത്തി പ്രദേശത്തും പൊലീസ് പരിശോധനകള്‍ നടത്തിയിരുന്നു ഇതിന്റെ ഭാഗമായി ലക്കിടി കവാടത്തിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് ഇയാള്‍ കൊക്കയിലേക്ക് എടുത്തുചാടിയത്.
വെള്ള ഷര്‍ട്ട് ധരിച്ച യുവാവാണ് ചാടിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇയാളെ കണ്ടെത്താന്‍ സ്ഥലത്ത് ഫയര്‍ഫോഴ്‌സും പൊലീസും പരിശോധന നടത്തുകയാണ്. ഡ്രോണ്‍ ഉപയോഗിച്ചും ചുരത്തില്‍ പരിശോധന നടക്കുന്നുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



