എം.ബി.എ. ( ഫുൾ ടൈം / പാർട്ട് ടൈം ) പ്രവേശനം ജൂൺ 16 വരെ അപേക്ഷിക്കാം
കാലിക്കറ്റ് സർവകലാശാലാ കൊമേഴ്‌സ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസ് പഠനവകുപ്പ്, സർവകലാശാലാ സ്വാശ്രയ സെന്ററുകൾ, സ്വാശ്രയ കോളേജുകൾ എന്നിവിടങ്ങളിലേക്കുള്ള 2025 വർഷത്തെ എം.ബി.എ. ( ഫുൾ ടൈം / പാർട്ട് ടൈം ) പ്രവേശനത്തിന് KMAT SESSION 2 യോഗ്യത നേടിയവർ ഉൾപ്പെടെയുള്ളവർക്ക് ജൂൺ 16-ന് വൈകീട്ട് അഞ്ചു മണി വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഫീസ് 920/- രൂപ (എസ്.സി. / എസ്.ടി. – 310/- രൂപ). KMAT – 2025, CMAT – 2025, CAT – 2024 എന്നീ സ്കോറുകളിൽ ഒന്നിൽ കൂടുതൽ സ്‌കോറുകൾ വിദ്യാർഥികൾക്ക് രേഖപ്പെടുത്താം. ഇവയിൽ ഏതെങ്കിലും ഒരു സ്കോറെങ്കിലും രേഖപ്പെടുത്താത്ത അപേക്ഷകൾ പ്രവേശനത്തിന് പരിഗണിക്കുന്നതല്ല. സ്വാശ്രയ കോളേജുകളിലെ മാനേജ്മെന്റ് ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്നവരും നിശ്ചിത ഫീസടച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്. ബിരുദഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ബിരുദ മാർക്ക്ലിസ്റ്റ് / ഗ്രേഡ് കാർഡിന്റെ ഒറിജിനൽ പ്രവേശനം അവസാനിക്കുന്നതിന് മുൻപായി സമർപ്പിക്കേണ്ടതാണ്. വിശദ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ : 0494 2407017, 2407363.
പ്രാക്ടിക്കൽ പരീക്ഷ
ഒന്നാം സെമസ്റ്റർ ബി.വോക്. ഫിഷ് പ്രോസസിങ് ടെക്‌നോളജി നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 11, 12 തീയതികളിൽ നടക്കും. കേന്ദ്രം : എം.ഇ.എസ്. അസ്മാബി കോളേജ് വെമ്പല്ലൂർ.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ (CCSS – 2022, 2023 പ്രവേശനം) എം.എ. ഹിസ്റ്ററി നവംബർ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
ഒന്നാം സെമസ്റ്റർ എം.എസ് സി. ഫിസിക്സ് നവംബർ 2024 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.



