എം.ബി.എ അഡ്മിഷൻ : 17ന് അഭിമുഖം

HIGHLIGHTS : MBA Admission: Interview on 17th

സഹകരണ വകുപ്പിന് കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ   തിരുവനന്തപുരത്തെ   കേരള   ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ   (കിക്മ)   എം.ബി.എ (ഫുൾടൈം) 2025-27 ബാച്ചിലേയ്ക്ക് അഡ്മിഷനുള്ള അഭിമുഖം ജനുവരി 17 ന് രാവിലെ 10 മുതൽ 12.30 വരെ കൊട്ടാരക്കര അവന്നൂരിലെ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജിൽ നടത്തും.

കേരള സർവ്വകലാശാലയുടെയും, എ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്‌സിൽ ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്‌സ്, ലോജിസ്റ്റിക്‌സ് , ബിസിനസ് അനലിറ്റിക്‌സ് എന്നിവയിൽ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്കും, ഫിഷറീസ് സ്‌കോളർഷിപ്പിന് അർഹതയുളള വിദ്യാർത്ഥികൾക്കും പ്രത്യേക സീറ്റ് സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. എസ്.സി./എസ്.ടി വിദ്യാർത്ഥികൾക്ക് സർക്കാർ യൂണിവേഴ്‌സിറ്റി നിബന്ധനകൾക്ക് വിധേയമായി  ഫീസ് ആനുകൂല്യം ലഭ്യമാണ്. 50 ശതമാനം   മാർക്കിൽ  കുറയാതെയുളള ബിരുദമാണ് അടിസ്ഥാന യോഗ്യത. KMAT/GMAT/CAT പ്രവേശന പരീക്ഷകൾക്ക് തയ്യാർ എടുക്കുന്നവർക്കും ഇന്റർവ്യൂവിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9496366741, 8547618290. വെബ്സൈറ്റ്: www.kicma.ac.in.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!