HIGHLIGHTS : Massive robbery after breaking down door of house in Thanalur Vattathani
താനാളൂര്‍ വട്ടത്താണിയില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് വന്‍ കവര്‍ച്ച.
വട്ടത്താണി – താനാളൂര്‍ റോഡില്‍ താമസിക്കുന്ന പെരൂളി തലൂക്കാട്ടില്‍ അലവി ഹാജിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 20 പവന്‍ സ്വര്‍ണ്ണാഭരണവും മുപ്പതിനായിരം രൂപയും രണ്ട് ലാപ്പ്‌ടോപ്പുകളും നഷ്ടമായി.
ബുധനാഴ്ച ഉച്ചക്ക് മഞ്ചേരി അരീക്കോട്ടേക്ക് പോയ അലവിഹാജിയും കുടുംബവും വ്യാഴാഴ്ച ഉച്ചക്ക് തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്.
താനൂര്‍ എസ്.ഐ സുജിത്തിന്റെ നേതൃത്വത്തില്‍ പൊലീസ് വീട്ടിലെത്തി പരിശോധന നടത്തി. വീട്ടിന്റെ നാല് ഭാഗത്തുമുള്ള CCTV ക്യാമറകള്‍ തിരിച്ച് വെച്ച നിലയിലാണ്. മീറ്റര്‍ ബോര്‍ഡിലെ ഫ്യൂസ് ഊരി മാറ്റിയിട്ടുമുണ്ട്. സദാസമയവും വാഹനങ്ങള്‍ കടന്നു പോകുന്ന റോഡരികിലാണ് അലവി ഹാജിയുടെ വീട്. ഉയരമുള്ള ചുറ്റുമതിലും ഗെയിറ്റും വീടിനുണ്ട്. പുറക് വശത്തെ മതില്‍ ചാടിയാകും അകത്ത് കടന്നിട്ടുള്ളതെന്നാണ് പൊലീസ് കരുതുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു