HIGHLIGHTS : Gold prices are rising again
സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഇന്ന് പവന് 640 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58,080 രൂപയാണ്. ഗ്രാമിന് 80 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 7260 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
2025 -ന്റെ ആരംഭത്തില്‍ തന്നെ സ്വര്‍ണവില കൂടുന്ന പ്രവണതയാണ് കാണിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് 1200 രൂപയുടെ വര്‍ധനവാണ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനത്തെ വെള്ളി വില ഇന്ന് ഗ്രാമിന് 98 രൂപയും കിലോഗ്രാമിന് 98000 രൂപയുമാണ്. കഴിഞ്ഞ വര്‍ഷത്തിന്റെ അവസാന ദിവസങ്ങളില്‍ ഇടിഞ്ഞ സ്വര്‍ണനിരക്ക് തിരിച്ച് കയറുന്ന കാഴ്ചയാണ് വിപണിയില്‍ കാണാന്‍ കഴിയുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു