വടക്കാഞ്ചേരിയില്‍ വയോധികയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി; ഗുരുതര പരിക്ക്

HIGHLIGHTS : Private bus runs over elderly woman's leg in Vadakkancherry; serious injury

careertech

വടക്കാഞ്ചേരി: വയോധികയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി ഗുരുതര പരിക്ക് .ഒന്നാംകല്ല് സ്വദേശിയായ പുതുവീട്ടില്‍ 70 വയസുള്ള നബീസയുടെ ഇടതുകാലിലൂടെയാണ് ബസിന്റെ പിന്‍ ചക്രം കയറിയിറങ്ങിയത്.

കുന്നംകുളത്തേക്ക് യാത്ര ചെയ്യാനായി രാവിലെ 8 മണിയോടെ ഒന്നാം കല്ലില്‍ നിന്നും ബസില്‍ കയറിയ നബസ ബസ് കുന്നംകുളത്തേക്കല്ല പട്ടാബിയിലേക്കാണെന്നും തനിക്ക് അബദ്ധം പിണഞ്ഞതാണെന്നും മനസിലാക്കി ബസില്‍ നിന്നും ചാടിയിറങ്ങുകയായിരുന്നു.

sameeksha-malabarinews

ദൃതിയില്‍ ബസില്‍ നിന്നിറങ്ങിയ വയോദിക കാല്‍ മടങ്ങി വീഴുകയും ബസിന്റെ പിന്‍ ചക്രങ്ങള്‍ വയോധികയുടെ ഇടതുകാലിലൂടെ കയറിയിറങ്ങുകയും ചെയ്തു.

ഓടിക്കൂടിയനാട്ടുകാര്‍ ചേര്‍ന്ന് വയോധികയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തിമേല്‍ നടപടികള്‍ സ്വീകരിച്ചു. ബസ് കസ്റ്റടിയിലെടുത്തു.

കുന്നംകുളത്തേക്കുള്ള ബസാണെ
വടക്കാഞ്ചേരിയില്‍ വയോധികയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി വയോധിക ക് ഗുരുതര പരിക്ക് ഇന്ന് രാവിലെ 8 മണിയോടെ ഒന്നാം കല്ല് സെന്ററിലായിരുന്നു ദാരുണമായ അപകടം നടന്നത്

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!