HIGHLIGHTS : Massive drug bust in Kochi; 6 people including a woman arrested
കൊച്ചി: കൊച്ചിയില്‍ 443.96 ഗ്രാം എംഡി എംഎയുമായി മഹാരാഷ്ട്ര സ്വ ദേശിയായ യുവതി ഉള്‍പ്പെടെ ആറുപേരെ അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി സ്വദേശികളായ റി ഫാസ് റഫീഖ് (27), സജീര്‍ (28), അദിനാന്‍ സവാദ് (22), ഷഞ്ജല്‍ (34), മുഹമ്മദ് അജ്മല്‍ (28), പു ണെ സ്വദേശി അയിഷ ഗഫാര്‍ സെയ്ത് (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഞ്ചാവും ഹാഷിഷ് ഓയിലും ഇവരില്‍നി ന്ന് പിടിച്ചെടുത്തു.
മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി, പള്ളുരുത്തി പൊലീസും കൊച്ചി സിറ്റി ഡാന്‍സാഫുമാണ് പരി ശോധന നടത്തിയത്. മട്ടാഞ്ചേരിയിലെ ഹോട്ടലില്‍ നടത്തിയ പരിശോധനയിലാണ് റിഫാസ് റഫീക്കും അയിഷ ഗഫാര്‍ സെയ് തും പിടിയിലായത്. ഇവരില്‍നി ന്ന് 300 ഗ്രാം എംഡിഎംഎയും 6.8 ഗ്രാം കഞ്ചാവും മൂന്നുലക്ഷ ത്തോളം രൂപയും കണ്ടെടുത്തു. മുഖ്യവിതരണക്കാരാണിവര്‍. ഇവരില്‍നിന്നാണ് മറ്റു പ്രതികളിലേക്കെത്തിയതെന്ന് കൊച്ചി ഡി സിപി അശ്വതി ജിജി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അയ്യന്‍ മാസ്റ്റര്‍ ലെയ്നിലു ള്ള വീട്ടില്‍നിന്നാണ് സജീറും അദിനാന്‍ സവാദും അറസ്റ്റി ലായത്. ഇവരില്‍നിന്ന് 29.16 ഗ്രാം എംഡിഎംഎ, 9.41 ഗ്രാം ഹാഷിഷ് ഓയില്‍, 4.64 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. ഫോര്‍ട്ട് കൊ ച്ചി ദ്രോണാചാര്യക്കുസമീപ ത്തെ വീട്ടില്‍നിന്നാണ് ഷഞ്ജല്‍ (34), ഇയാള്‍ക്ക് മയ ക്കുമരുന്ന് വിതരണം ചെയ്യു ന്ന മുഹമ്മദ് അജ്മല്‍ എന്നി വര്‍ പിടിയിലായത്. 13.91 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു